നാട്ടിന്‍ പുറത്തെ ഫാന്‍സി കടയില്‍ കിട്ടുന്ന വില കുറഞ്ഞ ഒരു ഗ്രീറ്റിംഗ് കാര്‍ഡ് വര്‍ഷങ്ങളുടെ പഴക്കം മൂലം അത് നിറം മങ്ങി തുടങ്ങിയിരിക്കുന്നു.ആ ഗ്രീറ്റിംഗ് കാര്‍ഡ് എനിക്കിന്നും വില മതിക്കാനാവാത്ത ഒരു അമൂല്യ നിധിയായി തീര്‍ന്നതെങ്ങിനെയാണ്.
കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു ഒന്‍പതാം ക്ലാസ്സുകാരി അതില്‍ കുറിച്ച് വെച്ച അക്ഷരങ്ങള്‍.പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് പുറപ്പെടുമ്പോള്‍ വിലപ്പെട്ടതായി കൂടെ കൊണ്ട് പോന്നത് അത് മാത്രമായിരുന്നു.
ഇന്നും യാന്ത്രികമായി തീര്‍ന്ന ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടങ്ങളില്‍ നിന്ന് മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോള്‍.അതില്‍ അവള്‍ എഴുതിയ വരികള്‍ എന്നെ വല്ലാതെ ആശ്വസിപ്പിക്കാറുണ്ട്.അവള്‍ എന്റെ പ്രണയിനി ആയിരുന്നില്ല.എന്നോട് മാത്രമേ അവള്‍ ഒരുപാട് സംസാരിച്ചിരുന്നുള്ളൂ .കൂട്ടുകാരൊക്കെ അസൂയയോടെ പലതും പറയുമ്പോഴും.എനിക്ക് അവളോട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല എന്നതായിരുന്നു സത്യം.എന്റെ കൂട്ടുകാരന് അവളോടുള്ള അനുരാഗം അവളെ അറിയിച്ചതും അവരുടെ പ്രേമത്തിന് ദൂതനായി നിന്നതും ഞാനായിരുന്നു.അവരുടെ കടുത്ത പ്രണയത്തിലും അവരുടെ ഇഷ്ട കൂട്ടുകാരനായി ഞാന്‍ ഉണ്ടായിരുന്നു.
അവരുടെ പ്രണയം കത്തി നിന്ന ആ നാളുകളില്‍ ഒരിക്കലാണ് ഒരു പുതുവത്സര സമ്മാനമായി ഈ ഗ്രീറ്റിംഗ് കാര്‍ഡ് അവള്‍ എനിക്ക് തന്നത്.അവളുടെ വിവാഹ തലേന്ന് രാത്രി നിറകണ്ണുകളുമായി,അവളെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതി എന്ന് പറഞ്ഞ കൂട്ടുകാരന് വേണ്ടി ദൂരെ നിന്ന് കൊണ്ട് പരസ്പരം കാണാന്‍ സൗകര്യം ചെയ്തു കൊടുത്തതും,കരച്ചിലടക്കിക്കൊണ്ട് ആ രണ്ടു മനസ്സുകള്‍ വിട പറഞ്ഞതിനും ഞാന്‍ സാക്ഷിയാണ്.
അവള്‍ വിവാഹിതയായി പോയ ശേഷമാണ് അവളുടെ അഭാവം എന്നില്‍ നിറക്കുന്ന ശൂന്യത എത്രത്തോളം എന്ന് ഞാന്‍ അറിയുന്നത്.ഉള്ളില്‍ കനത്തു വരുന്ന ഒരു വിങ്ങല്‍ പെയ്യാനാവാതെ മൂടിക്കെട്ടുന്നത് ഞാന്‍ അറിഞ്ഞു.
എന്റെ കൂട്ടുകാരന്‍ പുതിയ പ്രണയത്തിലേക്കും ജീവിതത്തിന്റെ ആഹ്ലാദങ്ങളിലേക്കും കയറിപ്പോയി.എന്റെ ഉള്ളിലെവിടെയോ ഒരു കണ്ണീരിന്റെ ഉറവ പൊട്ടുന്നത് ഞാന്‍
അറിയുന്നുണ്ടായിരുന്നുകാലമേറെ കഴിഞ്ഞിട്ടും എന്റെ മുന്നില്‍ ചിതറി നില്‍ക്കുന്ന ഈ അക്ഷരങ്ങള്‍ “ആത്മാര്‍ഥമായ സ്നേഹത്തിന് പ്രതിഫലം ചില ഓര്‍മ്മകള്‍ മാത്രം .” നിറം മങ്ങി തുടങ്ങിയ ഗ്രീറ്റിംഗ് കാര്‍ഡില്‍ ഒരു പാട് ചിരിച്ചും വാര്‍ത്തമാനം പറഞ്ഞും തെളിമയോടെ അവളുടെ മുഖം..
അവള്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ എന്നോട് ചോദിക്കുന്ന പോലെ തോന്നുന്നു
..................ശരിക്കും നമ്മില്‍ ആര് ആരെയാണ് പ്രണയിച്ചത്................