2013, നവംബർ 5, ചൊവ്വാഴ്ച

തേങ്ങ

തേങ്ങ

"തേങ്ങ "ഇത്രയേറെ പീഡഞങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന മറ്റൊരു കായ്ഫലം വേറെ ഒന്നില്ല"

ജാനകി ചേച്ചി ദിവസവും രാവിലെ തന്നെ ഉണ്ടാകും സന്തോഷിന്റെ വീട്ടില്‍ , ഉമ്മറത്ത്‌ അമ്മൂമ്മയോട് നാട്ടു വര്‍ത്തമാനങ്ങള്‍ തിരക്കുന്നതിന്ടയില്‍ പുറത്തേക് വരുന്നു സന്തോഷ്‌ ആ നാട്ടീലെ ഒരേയൊരു തെങ്ങ് കയറ്റക്കരാന്‍ . നട തുറന്നു ദേവി ദര്‍ശനം നേടുന്ന നിര്‍വൃതിയോടെ ജാനകി പറഞ്ഞു എടാ മോനെ സന്തോഷേ ഇന്നെങ്കിലും നീ ആ തേങ്ങാ പറച്ചു താടാ .എപ്പോഴ ആള്‍ക്കാരെ തലയില്‍ തേങ്ങ വീഴുക എന്നറീല . പൈതമക്കള്‍ ഒക്കെ മുറ്റത് നിന്ന് കളിക്കുന്നത് കാണുമ്പോ പേടിയാകുന്നു . സകലരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുന്ന ദേവനെ പ്പോലെ സന്തോഷ്‌ എല്ലാം കേട്ടിരുന്നു അവസാനം ആ തിരുവായ തുറന്നു അരുള്‍ ചെയ്തു . മുറ്റത്തെ ചട്ടീം കലോം ഒക്കെ മാറ്റിക്കോ ഞാന്‍ ഇപ്പൊ തന്നെ വരാം ...

കേട്ട പാതി ജാനകി ഓടി . സകല സാമഗ്രികളും ഒതുക്കി മഹാരാജാവിനെ വരവേല്‍ക്കാന്‍ തയ്യാറായി . കുട്ടികള്‍ ആഹ്ലാദത്തില്‍ ഇന്നാണ് ആ ദിവസം ഇളനീര്‍ കുടിക്കുന്ന ദിവസം . സന്തോഷ്‌ ജാനകിയുടെ വീട്ടി എത്തി യുനിഫോം മാറി ഒരു ബീഡി എടുത്തു കത്തിച്ചു . തെങ്ങിന്റെ മുകളിലേക്ക് നോക്കിയിട്ട് പതിവ് പല്ലവി " തേങ്ങയൊക്കെ കൊറവാണല്ലോ ജാനുഏടത്ത്യെ . ഉള്ളതാണേല്‍ മണ്ടരിയും " . ഇഞ്ഞു അതൊന്നും നോക്കണ്ട മോനെ തേങ്ങേം മാണ്ട മണ്ടരീം മാണ്ട .ആരേം തലേല്‍ വീകാതിരുന്നാല്‍ മതിയെന്.

ബീടിയിലെ അവസാന പുകയും നീട്ടി വലിച്ചു തെങ്ങിന്റെ അടുത്തേക്ക് മന്ദം മന്ദം നീങ്ങി . കയറ്റം തുടങ്ങി . കയട്ടതിനിടയില്‍ സൂര്യപ്രകാശം തട്ടി കൊടുവാള്‍ (വാക്കത്തി ) തിളങ്ങുന്നുണ്ടായിരുന്നു . തെങ്ങിന്റെ മുകളില്‍ എത്തിയപ്പോള്‍ താഴെ നിന്ന് ജാനകി വിളിച്ചു പറഞ്ഞു മോനെ അടുപ്പില്‍ വെക്കാന്‍ ഇബ്ട ഒന്നുല്ലട ഇഞ്ഞു ആ കൊതുമ്പും മട്ടലും കൂടെപറചെക്ക്.
----------------------------------------------------------
ഇവിടെ തുടങ്ങുന്നു പീഡനത്തിന്റെ ആദ്യ പടി . ഒരു കാരുണ്യവും ഇല്ലാതെ പ്രായ മായവരെയും കൌമാര ക്കാരികളെയും അയാള്‍ ഊരിപ്പിടിച്ച കൊണ്ട് ആഞ്ഞു വെട്ടി . ഒരു തുള്ളി ചോര പൊഴിക്കാന്‍ ഇല്ലാതെ പരസ്പരം വാരിപുണര്‍ന്നു ഭൂമിയിലേക്ക് ആഞ്ഞു പതിച്ചു . വീഴചയില്‍ അവര്‍ പല ഭാഗങ്ങലേക്ക് ആയി തെറിച്ചു . പിന്നെയൊരിക്കല്‍ കണ്ടുമുട്ടാം എന്നാ പ്രതീക്ഷയില്‍ . കഴുകന്‍ കണ്ണുകള്‍ അവരെ നോട്ടമിട്ടു , ഇലയുടെ മറവിലും കല്ലിന്റെ മറവിലും ഒളിച്ചിട്ടും രക്ഷയുണ്ടായില്ല , എല്ലാം കഴുകന്റെ പിടിയില്‍ അമര്‍ന്നു . പക്ഷെ ആരും അവരെ ഭക്ഷിച്ചില്ല . കാണിക്ക വെക്കുന്ന ലാഖവത്തോടെ ഒരിടത് കൂട്ടിയിട്ടു . വധ ശിക്ഷക്ക് വിധിക്കപ്പെട്ടവരെപ്പോലെ ഒന്നും പറയാനില്ലാതെ അവര്‍ അവിടെ നിന്നു . കൂടപ്പിറപ്പുകളുടെ പൊട്ടിയ മുഖവും , പിളര്‍ന്ന്ന മാറിടവും ഒന്നും തന്നെ അവര്‍ക്ക് വേദനകള്‍ ഉണ്ടാക്കിയില്ല എല്ലാവരിലും ഒരു തരാം മരവിപ്പ് ആയിരുന്നു ""
-----------------------------------------------------------
ജാനു എട്ത്യെ ഇത്തിരി കഞ്ഞി വെള്ളം ഇങ്ങെടുത്തെ . എന്താ ക്ഷീണം സന്തോഷ്‌ . ചയ്തിക്കല്‍ ഇരുന്നു . ക്ഷീനതിനിടയിലും ബീടിക്കു തിരികൊളുത്താന്‍ അയാള്‍ മറന്നില്ല .അല്ലമോനെ ഇഞ്ഞെന്തിനാ ഇങ്ങനെ വലിച്ചോണ്ട് നിക്കുന്നെ ബെര്‍തെ സൂക്കേട് ഉണ്ടാക്കണോ . നിനക്കറിയോ മേലെത്തെ നാരയനെട്ടന്‍ എങ്ങന്യ മരിച്ചെന്നു . പഴം പുരാണത്തിന്റെ കെട്ടഴിക്കും എന്ന് തോന്നിയ സന്തോഷ്‌ ജാനകിയുടെ കയ്യില്‍ നിന്നും വെള്ളം ഒറ്റ വലിക്കു കുടിച്ചു അടുത്ത തെങ്ങിന്റെ അടുത്തേക്ക് നീങ്ങി . തെങ്ങില്‍ കയറി സന്തോഷ്‌ തേങ്ങ ഓരോന്നായി പറചിടാന്‍ തുടങ്ങി .ഇറങ്ങാന്‍ നേരത്ത് ജാനകി പറഞ്ഞു മോനെ നീ രണ്ടു മൂന്നു ഇളന്നീര്‍ കൂടെ പറചെക്ക് ഇല്ലേല്‍ ഇ കുട്ട്യോള്‍ എന്നെ ഇരുത്തി പൊറുപ്പിക്കില്ല . ഒരു മൂളല്‍ മാത്രമായിരുന്നു സന്തോഷിന്റെ മറുപടി
-----------------------------------------------------------
അയാള്‍ വീണ്ടും ഒരു മൃഗമായി മാറി . ദര്‍ബാറില്‍ കാത്തിരിക്കുന്ന യുവ രാജാക്കന്മാര്‍ക്ക് കാഴ്ച്ചവേക്കനായി പ്രായ പൂര്‍ത്തി ആവാത്ത പൈതങ്ങളെ തിരഞ്ഞു നടക്കുകയാണ് അയാള്‍ . അവസാനം മുഖത്ത് ഒരു പാടുകളും ഇല്ലാത്ത ഒരു കൂട്ടത്തെ അവന്‍ കണ്ടു . പിന്നെ ഒന്നും ആലോചിച്ചില്ല. പക്ഷെ ഇവരെ അവന്‍ താഴേക്കു വലിചെരിഞ്ഞില്ല , പിച്ചി ചീന്തിയില്ല , പൊട്ടാതെ ചീറ്റാതെ അവരെ ദര്‍ബാറില്‍ എത്തിച്ചു . ഒരു പോരല് പോലും എല്ക്കരുത് എന്ന രാജ കല്‍പ്പന നടപ്പാക്കിയ ചാരിതാര്ത്യത്തില്‍ . അവനു മുന്നിലേക്ക്‌ ഒരു കിഴി സ്വര്‍ണ നീട്ടി . അവനതു വാങ്ങിച്ചു കൊട്ടാരത്തിന്റെ മൂലയില്‍ ഇരുന്നു കൊണ്ട് എണ്ണാന്‍ തുടങ്ങി ..
---------------------------------------------------------------------

മോനെ സന്തോഷേ നീ പൈസ എണ്ണി ഇരിക്കാതെ ആ തേങ്ങ എണ്ണി യിട്ട് ,ഇളനീര്‍ കുട്ടികള്‍ക്ക് ഒന്ന് വെട്ടി കൊടുക്ക്‌ . അവരതാ അവിടെ നിന്ന് തുള്ളി കളിക്കുന്നു . ജാനകി കൊടുത്ത പണം അറയില്‍ തിരുകു അവന്‍ അവരുടെ അടുത്തേക്ക് നടന്നു . സന്തോഷ്‌ തേങ്ങാ കൂട്ടത്തിന്റെ ചുറ്റും ഒരു പ്രതിക്ഷണം നടത്തി , അതിനിടയില്‍ തടിച്ചു കൊഴുത്ത രണ്ടണ്ണം വാക്കത്തി തുമ്പില്‍ അവന്‍ കൊത്തിയെടുത്തു . ജാനകി ഒന്നും മിണ്ടാതെ നോക്കി ഇരുന്നു ..
-----------------------------------------------------
അയാള്‍ തന്റെ വാള്‍ഒന്ന് രാകി മിനുക്കി , ഓരോരുതരുടെയും കൈകള്‍ അറുത് മാറ്റി , മരണത്തിലും വേര്‍പിരിയാതെ നിന്നിരുന്നവരെ വെട്ടിയകറ്റി , ആറ്റിലെറിയുംപോഴും അളന്നു എറിയണം എന്നപോലെ അയാള്‍ അവരെ രണ്ടു കൈകളിലായി ചുരുട്ടി എറിഞ്ഞു 1 ..2 ...3 ..
പിന്നെ അയാളുടെ നോട്ടം പ്രായ പൂര്‍ത്തി ആവാത്ത പൈതങ്ങളിലെക്ക് ആയിരുന്നു രാജകുമാരന്റെ ആജ്ഞ അനുസരിക്കനെ അയാള്‍ക്ക്‌ കഴിഞ്ഞുള്ളു . അയാള്‍ അവളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി രാജ കുമാരന് മുന്നിലേക്ക് തള്ളി വിട്ടു .ആര്‍ത്തിയോടെ രാജ കുമാരന്‍ അവളിലേക്ക് പാഞ്ഞടുത്തു . ഇ സമയം രാജ കൊട്ടാരത്തിലെ അടുക്കളയില്‍ പീഡന പരമ്പരകള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു . ചിലര്‍ വലിയ കമ്പി പാരകള്‍ ഉപയോഗിച്ച് അവളുടെ നെഞ്ചു പിളര്‍ത്തി ,കലിയടങ്ങാതെ വാള്‍ കൊണ്ട് രണ്ടു കഷ്ണമാക്കി ,അരിശം തീരാതെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് അവളുടെ കുടലുകള്‍ വലിച്ചെടുത്തു , അവ കരിങ്കല്ലില്‍ ചതച്ചു അരച്ച് സേവിച്ചു . മറ്റു ചിലര്‍ അവളെ തീച്ചൂളക്ക് മുകളിലേക്ക് തള്ളിയിട്ടു , വേറൊരു കൂട്ടം തിളയ്ക്കുന്ന വെയിലത് അവളെ നിറുത്തി ഓടിപ്പോകാതിരിക്കാന്‍ വലകൊണ്ടു കെട്ടിയിടുകയും ചെയ്തു ...
-----------------------------------------------------------------------
എല്ലാ വിറകും കൂട്ടിയിട്ടു ജാനകി ആകെ തളര്‍ന്നിരുന്നു , തേങ്ങയും പറിച്ചു തോളില്‍ എണിയുമായി സന്തോഷ്‌ വരമ്പിലൂടെ നടന്നകന്നു , പൈതങ്ങള്‍ കഴിച്ച ഇളനീര്‍ തൊണ്ടുകള്‍ മുറ്റത്ത്‌ അനാഥമായി കിടക്കുന്നുണ്ടായിരുന്നു