2012, ജനുവരി 30, തിങ്കളാഴ്‌ച

വീണ്ടുമൊരു രക്തസാക്ഷി :


അത്താഴ പശ്ണിക്കരുണ്ടോ അത്താഴ പശ്നിക്കരുണ്ടോ ..? ഗീതയുടെ ദിന ചര്യ അവസാനിക്കുന്നത് ഇവിടെയാണ് .എല്ലാ ദിവസവും രാത്രി പൂമുഖ വാതില്‍ അടക്കുന്നതിനു മുമ്പ് ഇരുട്ടിലേക്ക് നോക്കികൊണ്ട് അവള്‍ ചോദിക്കും .എന്നാല്‍ ഒരു രാത്രി അവളുടെ ചോദ്യത്തിനു പെട്ടന്നൊരു മറുപടി  "ഉണ്ട് ...... അവള്‍ നോകുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ ഒരാള്‍ സിഗരറ്റ് വലിച്ചു കൊണ്ട് നില്‍ക്കുന്നു .അയാള്‍ ചോദിച്ചു അത്താഴം മാത്രമേ ഉള്ളോ വേറെ വല്ലതും ....? ഗീത പെട്ടന്ന് കതകടച്ചു അകത്തേക്ക് ഓടി മുത്തശിയുടെ കട്ടിലിനരികില്‍ വന്നിരുന്നു . എന്താ മോളെ വല്ലതിരിക്കുന്നു എന്ത് പറ്റി ചുമച്ചു ചുമച്ചു മുത്തശി ചോദിച്ചു .ഒന്നുമില്ല അമ്മെ ... അമ്മ മരുന്ന് കഴിച്ചോ ഗീത കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു .ഇന്നൂടെ കഴിക്കാനുള്ളത് ഉളളൂ ...എന്താ ചെയ്ക ന്റെ കുട്ടീടെ ഒരു കഷ്ട്ടപ്പാട് സുരേന്ദ്രന്‍ ഉണ്ടായിരുന്നങ്കില്‍ ....അവര എന്റെ കുട്ടീനെ കൊന്നത് ..അവരോട് ദൈവം പൊറുക്കില്ല ..പൊറുക്കില്ല ..പിറുപിറുത്തു കൊണ്ട് മുത്തശ്ശി പതിയെ മയങ്ങി ഗീത തന്റെ മക്കളുടെ അടുത്ത പോയി കിടന്നു അവള്‍ക്  ഉറക്കം വന്നില്ല .നിസ്സഹായതയുടെ കന്നുന്നീര്‍ അവളറിയാതെ താഴേക്ക്‌ പതിച്ചുകൊണ്ടിരുന്നു .
രാമപുരത്തെ പാര്‍ട്ടിയുടെ ധീരനായ പ്രവര്‍ത്തകനായിരുന്നു സുരേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെ അയാള്‍ പൊതുജന നന്മക്കായ് വിനിയോഗിച്ചു അതുവഴി അയാള്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറുകയും എന്നാല്‍ പാര്‍ട്ടിയിലെ ചിലരുടെ കണ്ണിലെ കരടുമായ് .സംഘടനയിലെ അഴിമതിയും തെമ്മടിതവും അയാള്‍ പുറത്തു കൊണ്ടുവന്നു . ചില താല്‍പര കക്ഷികളുടെ നിലനില്‍പ്പിനെ ബാധിക്കും എന്ന് മനസ്സിലാക്കി ഒരു കൃത്രിമ കാര്‍ അപകടത്തിലൂടെ കൊലപ്പെടുത്തുകയും ചെയ്തു .
മാസ്സങ്ങള്‍ കഴിഞ്ഞു അടുത്തുള്ള ഫാക്ടറിയില്‍ പകലന്തിയോളം കഷ്ട്ടപ്പെടുകയാണ് അതില്‍ അവള്‍ക്കു പരാതിയും ഇല്ല എന്നാല്‍ ചിലരുടെ കുത്തുവാക്കുകള്‍ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ചിലപ്പോള്‍ ആത്മഹത്യ  വരെ അവള്‍ തുനിഞ്ഞു പക്ഷെ മുതഷിയെയും മക്കളെയും ഓര്‍ത്തു എല്ലാം സഹിച്ചു .
സമയം എട്ടു കഴിഞ്ഞു കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കണം ജോലിക്ക് പോകണം മുതഷിയെ നോക്കണം ഗീതയുടെ വീട്ടുജോലിക്ക് കാറ്റിന്റെ വേഗതയാണ് .......അമ്മെ ..അമ്മേ നമ്മുടെ മുത്തശി ...കുട്ടന്റെ നിലവിളി കേട്ട് ഗീത മുറിയിലേക്ക് ഓടി .എന്താ കുട്ടാ മുത്തശ്ശി എനീക്കിനില്ല അമ്മെ ...അമ്മെ ... ഗീതയുടെ വിളിയുടെ സ്വരം മാറിക്കൊണ്ടിരിക്കുന്നു .ആളുകള്‍ കൂടി ......ഇനി ആരെങ്കിലും വരന്‍ ഉണ്ടോ എടുക്കുകയല്ലേ .....എല്ലാം ഒരു തീനാളത്തില്‍ ഒടുങ്ങി ....ഗീത തീര്‍ത്തും നിസ്സഹയായി ആളുകള്‍ എല്ലാം പിരിഞ്ഞു കുട്ടികളെയും കൊണ്ട്  ഗീത ഉമ്മരതിരിക്കുകയാണ് അവള്‍ക്കു ഒരു എത്തും പിടിയും കിട്ടുന്നില്ല .
നാളെ വൈകിട്ട് നാലുമണിക്ക് സഖാവ് ജയന്‍ ............ഒരു അനുന്‍സ്മെന്റ്റ്  വാഹനം കടന്നുപോയി അതില്‍നിന്നും വിതറിയ നോടിസുമായി കുട്ടന്‍ ഗീതയുടെ അടുത്ത എത്തി . നോട്ടിസ് കണ്ട ഗീതയുടെ കണ്ണുകള്‍ നിറഞ്ഞു .സഖാവ് സുരേന്ദ്രന്‍ രക്തസാക്ഷി ദിനവും അനുസ്മരണ സമ്മേളനവും .തന്റെ ഭര്‍ത്താവിനെ രാഷ്ട്രീയ ആയുധമാക്കി ആ വാഹനം നീങ്ങി തുടങ്ങി ....
ഉത്ഘാടകന്‍ പ്രസ്ന്ഗം തുടര്‍ന്ന് ...നമ്മുടെ നാട്ടിന്റെ സ്പന്ദനം ആയിരുന്ന സഖാവ് സുരേന്ദ്രന്‍ ..........പെട്ടന്ന് ഒരാള്‍ വന്നു പ്രസങ്ങികന്റെ  ചെവിയില്‍ എന്തോ പറഞ്ഞു .ഉടന്‍ തന്നെ ഒരാള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു യോഗം പിരിച്ചു വിട്ടിരിക്കുന്നു ആളുകള്‍ക്കൊന്നും മനസ്സിലാവുന്നില്ല സഖാവ് സുരേന്ദ്രന്റെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തിരിക്കുന്നു ..എല്ലാവരും അവിടേക്ക് ഓടി .....
അതിനിടയില്‍ ഒരറിയിപ്പ് കേട്ട്  മറ്റന്നാള്‍ വൈകുന്നേരം നാലുമണിക്ക് രാമപുരം കവലയില്‍ വച്ച് ഭരണാധികാരികളുടെ ജനദ്രോഹ നടപടികരണം ആത്മഹത്യ ചെയ്യേണ്ടി വന്ന സഖ : ഗീതയുടെയും കുടുംബത്തിന്റെയും അനുശോചന പൊതുയോഗം നാടക്കുന്നതാണ് ......................
 "വീണ്ടും ഒരു രക്ത സാക്ഷി "

2 അഭിപ്രായങ്ങൾ:

  1. പാവപ്പെട്ടവന് എന്നും രക്തസാക്ഷി ആവാന്‍ തന്നെ വിധി ..അവരെ മുതലെടുക്കാന്‍ എല്ലാ രാഷ്ട്രീയ മേലന്മാരും ശ്രമിച്ചു കൊണ്ടിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ