2012, ഏപ്രിൽ 1, ഞായറാഴ്‌ച

എനിക്കും മനുഷ്യന്‍ ആവണം :......





എനിക്കും മനുഷ്യന്‍ ആവണം :......

ആശയുടെയും പ്രത്യാശയുടെയും ലോകത് ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാന്‍ ഉയര്‍ന്നു ചാടുംപോഴും ഗുരുത്വാകര്‍ഷണ ബലതെക്കള്‍ ശക്തമായി മടി എന്നെ ഇപ്പോഴും പിന്‍വലിച്ചു കൊണ്ടിരിക്കുന്നു .ഒരായിരം ആഗ്രഹങ്ങളുടെ കൊട്ടാരം മനസ്സില്‍ പണിയുംപോഴും മടി എന്നാ അടിത്തറയില്‍ ആണ് എന്നത് ഞാന്‍ മറന്നു പോകുകയായിരുന്നു , മറക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പറയുന്നതാവും ശരി

ആകാശ ഗോപുരങ്ങളായ മിനാരങ്ങളില്‍ നിന്നും ശബ്ദ സുന്ദരമായ ബാങ്ക് വിളിയുടെ അലയൊലികള്‍ കേള്‍ക്കുമ്പോള്‍ കണ്ടിരിക്കുന്ന ടി വി യുടെ ശബ്ദം കുറച്ച് സഹപ്രവര്‍ത്തകരുടെ പ്രീതി പിടിച്ചു പറ്റുംപോഴും സുബഹി ബാങ്ക് കൊടുക്കുമ്പോള്‍ കൈകള്‍ കാലുകള്‍ക്കിടയില്‍ തിരുകി വച്ച് തലയനയിലേക്ക് മുഖം പൂഴ്ത്തി വക്കുകയായിരുന്നു .ആരെയാണ് ഞാന്‍ പറ്റിക്കുന്നത് എന്നെയോ അതോ ..?
 

ഒരു വീഴ്ചയില്‍ ജീവച്ഛവമായി മാറുന്ന ഈ ജന്മം ,ഒരു മുള്ള് കൊണ്ടാല്‍ പരസഹായം വേണ്ടിവരും ഒന്ന് അനങ്ങാന്‍ എന്ന ബോധം മനസ്സില്‍ ഉള്ളപ്പോഴും എല്ലാം തന്റെ കല്കീഴില്‍ ചവിട്ടി അരക്കാന്‍ ചോര തിളക്കുകയാണ് ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി .....?

ഏകാന്തതയെ മറ്റുള്ളവരുടെ മുന്നില്‍ പഴിചാരുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഏകാന്തതയോടുള്ള പ്രണയം,ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടാനുള്ള ത്വര . എന്തിനാണി ഇരട്ട മുഖം .വലിച്ചു കീറണം എനിക്കീ കാപട്യങ്ങള്‍ , 

..................................ജീവിക്കണം ഒരു മനുഷ്യനായി...............

5 അഭിപ്രായങ്ങൾ:

  1. എഴുതുവാന്‍ ഉള്ളില്‍ എന്തൊക്കെയോ തിരക്ക് കൂട്ടുന്നുണ്ട്...വാക്കുകളുടെ ഭംഗിയില്‍ അല്ല പറയാനുള്ള കാര്യത്തിന് ഊന്നല്‍ നല്‍കൂ.എഴുത്ത് തെളിയും....അഭിനന്ദനങ്ങള്‍ ....

    മറുപടിഇല്ലാതാക്കൂ
  2. നന്ദി നജീബ്ക്ക ..മാറ്റങ്ങള്‍ വരുത്താന്‍ ശ്രേമിക്കും

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ഒരു മനുഷ്യനാണെന്നു
    ഞാനെങ്കിലും മറന്നു പോകാതിരുന്നെങ്കില്‍ ........

    ശെബീജ് ഗംഭീരമായിട്ടുണ്ട്,
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. പോരട്ടെ.. പോരട്ടെ.. എന്താ വാക്കുകളെ നിങ്ങള്‍ക്ക് പോഴിയാനും മടി ???

    മറുപടിഇല്ലാതാക്കൂ